അറിയിപ്പുകള്‍


വിദ്യാഭ്യാസ കലണ്ടര്‍ ആഗസ്റ്റ്

ഉച്ചഭക്ഷണ പദ്ധതി കമ്മിറ്റി

ബഹു.കണ്ണൂര്‍ ജില്ലാ കളക്ടറുടെ വാത്സല്യം പ്രൊജക്ടിനെക്കുറിച്ചുള്ള സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ഈ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതികള്‍ സ്കൂളുകളില്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.ആയതിന്‍റെ ഒരു റിപ്പോര്‍ട്ട്  ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

*****************************************************************

ഗോത്ര സാരഥി-പട്ടിക വര്‍ഗ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോയി വരുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് (ക്ലിക്ക്)

സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും ആയതിന്‍റെ റിപ്പോര്‍ട്ട് ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണ്.

*********************************************************************

07.05.2013 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് പ്രധാനാദ്ധ്യാപകരുടെ യോഗം നടക്കുന്നു.അജണ്ട-യു.ഐ.ഡി,സ്റ്റാഫ് ഫിക്സേഷന്‍.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

******************************************************************

കുട്ടികള്‍ക്കെതിരെയുള്ള വിവിധ തലങ്ങളിലുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വാത്സല്യം പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ഗവ/എയിഡഡ്/അണ്‍ എയിഡഡ് എല്‍.പി.മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സ്കൂളുകളില്‍ നിന്നും പരിശീലത്തിനായി 3 അദ്ധ്യാപകരുടെ പേരുകള്‍ 27.04.2013നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.(മൂന്ന് പേരില്‍ രണ്ട് അധ്യാപികമാര്‍ എങ്കിലും ഉണ്ടായിരിക്കണം).ബഹു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് ലിസ്റ്റ് ലഭ്യമാക്കേണ്ടതിനാല്‍ എത്രയും പെട്ടെന്ന് പേരുകള്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്

******************************************

താങ്കളുടെ സ്കൂളില്‍ എം.ബി.സി.എഫ്(Most backward community federation) ല്‍ ഉള്‍പ്പെട്ട 18 സമുദായങ്ങളിലെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചിട്ടുണ്ട്?.അതിന് എത്ര തുക ഉപയോഗിച്ചിട്ടുണ്ട്?.എന്ന വിവരം സമുദായാടിസ്ഥാനത്തില്‍ 25.04.2013 ന് മുന്‍പ് ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.ഇല്ലാത്തപക്ഷം ശൂന്യ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.

(18 സമുദായങ്ങളുടെ ലിസ്റ്റിന് ഇവിടെ ക്ലിക്ക്)

 *****************************************************************

2012-13 അദ്ധ്യയന വര്‍ഷത്തില്‍( Drop out students list)കൊഴിഞ്ഞുപോയ കുട്ടികളുടെ ലിസ്റ്റ് നിര്‍ദ്ദിഷ്ട പ്രഫോര്‍മയില്‍ സമര്‍പ്പിക്കുക.ഇല്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക

പ്രഫോര്‍മ ഇവിടെ ക്ലിക്ക്

****************************************************************

പ്രധാനാദ്ധ്യാപകരുടെ കോംപ്രിഹെന്‍സീവ് ട്രെയിനിംഗ് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചിരിക്കുന്നു.

******************************************************************

30.03.2012 ശനിയാഴ്ച സീലുമായി രാവിലെ 11.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ തുക നിര്‍ബന്ധമായും കൈപ്പറ്റേണ്ടതാണ്.

*********************************************************************

ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കണക്കുകളുടെ വാര്‍ഷിക പരിശോധനയ്ക്കായി ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള രജിസ്റ്ററുകള്‍ 31.03.2013 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്(ക്ലിക്ക്)

************************************************************എല്ലാ സ്കൂളുകളുടെയും അക്കൗണ്ടിലേയ്ക്ക് ഉച്ചഭക്ഷണവിതരണത്തിന്‍റെ തുക എത്തിയിട്ടുണ്ട്(ഇവിടെ ക്ലിക്ക്)

ഒ.ബി.സി.പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് (ക്ലിക്ക്) തുറന്നുവരുന്ന ജാലകത്തില്‍ സ്കൂള്‍കോഡ് എന്‍റര്‍ ചെയ്ത് OK ബട്ടണില്‍ ക്ലിക്കുക

*****************************************************************************

വിദ്യാഭവനിലെ യു.ഐ.ഡി എന്‍ റോള്‍മെന്‍റ് 16.03.2013 ശനിയാഴ്ച ഉച്ചവരെ ഉണ്ടായിരിക്കുന്നതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

സ്കൂള്‍ തല വിദ്യാരംഗ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് 27.03.2013 ന് മുന്‍പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്

തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലയില്‍ യു.ഐ.ഡി എന്‍ റോള്‍മെന്‍റ് നടത്താത്ത കുട്ടികള്‍ ഏതെങ്കിലും സ്കൂളുകളിലുണ്ടെങ്കില്‍ 15.03.2013 വെള്ളിയാഴ്ച രാവിലെ 10.00 മണിമുതല്‍ വിദ്യാഭവനില്‍ വെച്ച് നടത്തുന്നതാണ്.ഇതിനായി ഇനി ഒരവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

ഡി.എ.അരിയര്‍ ലയിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവായി ഉത്തരവിന് ഇവിടെ ക്ലിക്ക്

**********************************************************************

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ എല്ലാ ഹൈസ്കൂള്‍,യു.പി, എല്‍.പി.സ്കൂളുകളിലെയും പ്ര ധാനാദ്ധ്യാപകരുടെ യോഗം  15.03.2013 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് വിദ്യാഭവനില്‍ വെച്ച് നടക്കുന്നു.എല്ലാവരും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

*********************************************************************

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലയിലെ വിദ്യാരംഗം കണ്‍വീനര്‍മാരുടെ യോഗം നാളെ (13.03.2013 ) വിദ്യാഭവനില്‍ വെച്ച് നടത്തപ്പെടുന്നു.കണ്‍വീനര്‍മാര്‍ ഈ വര്‍ഷത്തെ  പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം പങ്കെടുക്കേണ്ടതാണ്

**************************************************************************

സംസ്ഥാന കലാമേളയില്‍ ‘എ’ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ ധനസഹായം ഉത്തരവിന് ഇവിടെ ക്ലിക്ക്

*******************************************************************

2012-13 വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ ഇവിടെ. എല്‍.പി.യു.പി

ഹൈസ്കൂള്‍ അറ്റാച്ച്ഡ് എല്‍.പി യു.പി

മുസ്ളിം സ്കൂള്‍

*****************************************************************

സ്കൂള്‍ പാചകതൊഴിലാളിയുടെ പരിശീലനം സംബന്ധിച്ച അടിയന്തിര വിവരം ഇന്ന് തന്നെ (28.02.2013) ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വിശദവിവരം ഇവിടെ ക്ലിക്ക്

*********************************************************************

വ്യക്തിഗത കംബ്ലയന്‍സ് കാര്‍ഡിന് ഇവിടെ ക്ലിക്ക്

മെയിന്‍റനന്‍സ് ഗ്രാന്‍റിന്‍റെ പ്രൊസീഡിംഗ്സ് തയ്യാറായിട്ടുണ്ട്.പ്രധാനാദ്ധ്യാപകര്‍ 28.02.2013 ന് മുന്‍പ് കൈപ്പറ്റി ബില്ല് സമര്‍്പപിക്കേണ്ടതാണ്

അയണ്‍ ആന്‍ഡ് ഫോളിക് സര്‍ക്കുലറിന് ഇവിടെ ക്ലിക്ക്

25.02.2013 തിങ്കള്‍ രാവിലെ 11 മണിക്ക് എച്ച്.എം.കോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതാണ്.

അജണ്ട-ക്ലസ്റ്റര്‍ പരിശീലനം         ഐ.ഇ.ഡി.സി.സ്കോളര്‍ഷിപ്പ്

ക്ലസ്റ്റര്‍ പരിശീലനം

യു.പി.സെക്ഷനിലെ 5,6,7 ക്ലാസ്സുകള്‍ക്ക് യഥാക്രമം ഫെബ്രുവരി 26,27,28 തീയ്യതികളില്‍

പരിശീലനസ്ഥലങ്ങള്‍

ആലക്കോട് –  ജി.യു.പി.എസ് രയറോം

തളിപ്പറമ്പ്-   ടാഗോര്‍ വിദ്യാനികേതന്‍

എല്‍.പി.സെക്ഷന്‍

1,2,3,4 ക്ലാസ്സുകള്‍ക്ക് യഥാക്രമം ഫെബ്രുവരി 26,27,28 മാര്‍ച്ച് 1 തീയ്യതികളില്‍

പരിശീലനസ്ഥലങ്ങള്‍

ആലക്കോട്- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍

തളിപ്പറമ്പ്  – അക്കിപ്പറമ്പ യു.പി.സ്കൂള്‍

Share this:

എല്‍.എസ്.എസ്.ലിങ്കില്‍ ക്ലിക്ക് ചെയ്ത്  സൈറ്റില്‍ എത്തിയതിനുശേഷം (ക്ലിക്ക്)sighn in ബട്ടണില്‍ ക്ലിക്കു ചെയ്ത്  ഓഫീസില്‍ നിന്നും തന്നിരിക്കുന്ന യൂസര്‍നെയിമും പാസ്സ് വേര്‍ഡും കൊടുക്കുമ്പോള്‍ തുറന്നു വരുന്ന ജാലകത്തില്‍ നിന്നും ഡൗണ്‍ലോഡ്സില്‍ ക്ലിക്കു ചെയ്താല്‍ ഹാള്‍ ടിക്കറ്റ് എടുക്കേണ്ട ജാലകം തുറന്നുവരും.

************************************************

2011-12 വര്‍ഷത്തെ ( മാര്‍ച്ച് വരെ) മുട്ടയുടെ കുടിശ്ശിക വിശദവിവരം സ്കൂള്‍ തിരിച്ച് തുക വിവരം(ക്ലിക്കുക )

22.12.2012 ശനിയാഴ്ച രാവിലെ 10 മണിക്ക്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി എല്‍.എസ്/യു.എസ്.എസ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കണ്‍ഫേം ചെയ്യേണ്ടതാണ്.

2012-13 വര്‍ഷത്തെ എസ്.റ്റി വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍റ് 20.12.2012 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നു.ഫോം നമ്പര്‍ ഒന്നില്‍തയ്യാറാക്കിയഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ലിസ്റ്റുമായി എത്തിച്ചേരേണ്ടതാണ്

5 comments on “അറിയിപ്പുകള്‍

    • SDP പേജ് മേക്കര്‍ ഫോര്‍മാറ്റിലായതിനാല്‍ ബ്ലോഗില്‍ പബ്ളിഷ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്.അതിനാല്‍ സാറിന്‍റെ സ്കൂള്‍ മെയിലില്‍ അയച്ചിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s