പി.റ്റി.എ ഫണ്ട് എന്ന പേരില്‍ സ്റ്റൈഫെന്ററി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും ദരിദ്ര വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കാന്‍ പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
കുട്ടികള്‍ക്കെതിരെയുള്ള വിവിധ തലങ്ങളിലുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വാത്സല്യം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവ/എയിഡഡ്/അണ് എയിഡഡ് എല്‍.പി.മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സ്കൂളുകളില്‍ നിന്നും പരിശീലത്തിനായി 3 അദ്ധ്യാപകരുടെ പേരുകള്‍ 27.04.2013നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.(മൂന്ന് പേരില്‍ രണ്ട് അധ്യാപികമാര്‍ എങ്കിലും ഉണ്ടായിരിക്കണം).ബഹു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് ലിസ്റ്റ് ലഭ്യമാക്കേണ്ടതിനാല്‍ എത്രയും പെട്ടെന്ന് പേരുകള്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്
താങ്കളുടെ സ്കൂളില്‍ എം.ബി.സി.എഫ്(Most backward community federation) ല്‍ ഉള്‍പ്പെട്ട 18 സമുദായങ്ങളിലെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചിട്ടുണ്ട്?.അതിന് എത്ര തുക ഉപയോഗിച്ചിട്ടുണ്ട്?.എന്ന വിവരം സമുദായാടിസ്ഥാനത്തില്‍ 25.04.2013 ന് മുന്‍പ് ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.(18 സമുദായങ്ങളുടെ ലിസ്റ്റിന് ഇവിടെ ക്ലിക്ക്)ഇല്ലാത്തപക്ഷം ശൂന്യ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
2012-13 അദ്ധ്യയന വര്‍ഷത്തില്‍( Drop out students list)കൊഴിഞ്ഞുപോയ കുട്ടികളുടെ ലിസ്റ്റ് നിര്‍ദ്ദിഷ്ട പ്രഫോര്‍മയില്‍ സമര്‍പ്പിക്കുക.പ്രഫോര്‍മ ഇവിടെ ക്ലിക്ക്ഇല്ലെങ്കില് ശൂന്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക
തളിപ്പറമ്പ് നോര്‍ത്ത് സബ് ജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം 12.04.2013 വെള്ളിയാഴ്ച രാവിലെ 10.30 ന് ടാഗോര്‍ വിദ്യാ നികേതനില്‍ വെച്ച് നടക്കുന്നു.കോംപ്രിഹെന്‍സീവ് കോഴ്സില്‍ പങ്കെടുക്കാത്ത അദ്ധ്യാപകരുടെയും ,പങ്കെടുത്തവരുടെയും പേരുകള്‍ അന്നേ ദിവസം സമര്‍പ്പിക്കേണ്ടതാണ്.