പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

സംസ്നഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതുപ്രകാരം ഉപജില്ലയിലെ സ്കൂളുകളില്‍ അനാഥാലയത്തില്‍ നിന്ന് പഠിക്കുന്ന കുട്ടികളുടെ എണ്ണം , ക്ലാസ്സ്, ആണ്‍, പെണ്‍, ആകെ, ക്രമത്തില്‍ എത്രയും പെട്ടെന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.

ശിശുദിന സ്റ്റാംപ്

2013 ലെ ശിശുദിന സ്റ്റാംപ് പ്രധാനാദ്ധ്യാപകര്‍ എത്രയും പെട്ടെന്ന് ഓഫീസില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്.

By aeotaliparambanorth137

ക്രിയാ ഗവേഷണം – പരിശീലന ക്ലാസ്സ്

ക്രിയാഗവഷണവുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ്സ് 31.01.2014 വെള്ളിയാഴ്ച രാവിലെ 10.00 മണി മുതല്‍ വിദ്യാഭവനില്‍ വെച്ച് നടക്കുന്നു.എല്ലാ സ്കൂളുകളില്‍ നിന്നും ഒരു അദ്ധ്യാപകനെ വീതം പങ്കെടുപ്പിക്കേണ്ടതാണ്.
By aeotaliparambanorth137

ഒ.ബി.സി.പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14

2013-14 വര്‍ഷത്തെ ഒ.ബി.സി.പ്രീമെട്രിക് സ്കോളര്‍ഷി്പിനുള്ള അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷ പ്രധാനാദ്ധ്യാപകനു ലഭിക്കേണ്ട അവസാന ദിവസം 2014 ജനുവരി 31.സര്‍ക്കുലര്‍ (ക്ലിക്ക്) / അറിയിപ്പ്  /അപേക്ഷാ ഫോറം /ഓണ്‍ലൈന്‍ സൈറ്റിന് ഇവിടെ ക്ലിക്ക്  സൈറ്റ് വലതു വശത്തും കാണാം.

By aeotaliparambanorth137

ഗവ.സ്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കേരളത്തിലെ ഹൈസ്കൂള്‍ തലം വരെയുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ആധുനികവത്ക്കരണത്തിനും വേണ്ടി സ്കൂള്‍ കെട്ടിടം,ലൈബ്രറി റൂം,ഗ്രൗണ്ട് നിര്‍മ്മാണം,ഇന്‍ഡോര്‍ സ്റ്റേഡിയം,കംപ്യൂട്ടര്‍ റൂം ഇവ ആവശ്യമുള്ള സ്കൂളുകള്‍ ബന്ധപ്പെട്ട അതാത് PWD , LSGD അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന എസ്റ്റിമേറ്റ് തിരുവനന്തപുരം W1/14 DPI സെക് ഷനില്‍ എത്രയും പെട്ടെന്ന് എത്തിക്കേണ്ടതാണ്.

By aeotaliparambanorth137

ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ഹൈസ്കൂള്‍,പ്രൈമറി പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയോടനുബന്ധിച്ച് സ്കൂളുകള്‍ക്ക് ആവശ്യമായ വിവിധ പദ്ധതികളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് ,എസ്റ്റിമേറ്റ് തുകയടക്കം തയ്യാറാക്കി 25.01.2014 ശനിയാഴ്ചക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.സ്കൂളുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ഉദാ-ക്ലാസ്സ് മുറി,കംപ്യൂട്ടര്‍,ചുറ്റുമതില്‍,കുടിവെള്ള യൂണിറ്റ്,അറ്റകുറ്റപ്പണി,മാലിന്യ സംസ്കരണ യൂണിറ്റ്,കളിസ്ഥലം,സ്കൂള്‍ ബസ്സ്,ടോയ് ലറ്റ്,പാചകപ്പുര,ഫര്‍ണിച്ചര്‍,അടുക്കള കമ്പോസ്റ്റ,മഴവെള്ളസംഭരണി, തരിശു ഭൂമിയില്‍ മരം നടീല്‍,കോളനികളില്‍ നിന്നും കുട്ടികളെ എത്തിക്കല്‍ മുതലായവ…….

കേരള ശുചിത്വ മിഷന്‍ ക്വിസ്സ് 04.02.2014

04.02.2014 ന്കേരള ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തില്‍ U.P, H.S, H.S.S വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സ്കൂളുകളിലും ക്വിസ്സ് മത്സരം  നടത്തേണ്ടതാണ് .സമയം 2.30 മുതല്‍  3.30 വരെ. എല്ലാ സ്കൂളില്‍ നിന്നും 2 കുട്ടികളെ ഉപജില്ലാ മത്സരത്തിനായി തെരെഞ്ഞെടുക്കണം.ചോദ്യ പേപ്പര്‍ ഫെബ്രുവരി 1,2,തീയ്യതികളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.07.02.2014 ന് രാവിലെ 11.00 മണിക്കും 12.00 മണിക്കും ഇടയില്‍ ഉപജില്ലാതല മത്സരം നടത്തുന്നതാണ്.ജില്ലാ തല മത്സരം കണ്ണൂര്‍ മുനിസിപ്പല്‍ H.S.S ല്‍ വെച്ച് 11.02.2014 ന് രാവിലെ 11.00 മണിക്ക്  നടക്കുന്നതായിരിക്കും.
By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

നിയമസഭാ ചോദ്യത്തിനുള്ള മറുപടി തയ്യാറാക്കി എത്രയും പെട്ടെന്ന് ഓഫീസില്‍ എത്തിക്കേണ്ടതാണ്.ചോദ്യത്തിന് ക്ലിക്ക് / പ്രഫോര്‍മ (വേര്‍ഡ് )പ്രഫോര്‍മ PDF

By aeotaliparambanorth137

നാലാം ക്ലാസ്സിലെ പാഠഭാഗം-ശ്രീനാരായണ ഗുരുദേവന്‍

ശ്രീ നാരായണ ഗുരുദേവനെക്കുറിച്ചുള്ള നാലാം ക്ലാസ്സിലെ പാഠഭാഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് പ്രധാനാദ്ധ്യാപകര്‍ കൈപ്പറ്റേണ്ടതാണ്.
By aeotaliparambanorth137

യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകയോഗം-15.01.2014

സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരു‍ടെ സമ്മേളനം 15.01.2014 ന് രാവിലെ 10.00 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ചേരുന്നതാണ്.വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്

യൂനിഫോം കളർ കോഡ് (Click)

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക്

കണ്ണൂര്‍ റവന്യു ജില്ലാ സ്കൂള്ക‍ ലോത്സവം 2014 ജനുവരി 06 മുതല്‍ 10 വരെ പയ്യന്നൂര്‍ എ .കെ. എ.എസ്. ജി .വി. എച്ച് എച്ച്. എസ്സ് ല്‍ വെച്ചു   നടക്കുന്നു.കലോത്സവത്തിന്റെ റെജിസ്ട്രേഷന്‍ 06/01/ 2014 നു രാവിലെ 11 മണിക്ക് ആരംഭിക്കും.സ്റ്റേജിതര ര മത്സരങ്ങളും

 06/01/2014 നുതന്നെയാണ് നടക്കുന്നത്.സ്റ്റേജിതര മത്സരങ്ങളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ഉപ ജില്ലയില്‍ അവര്‍ക്കു ലഭിച്ചസര്‍ട്ടിഫിക്കറ്റും പ്രധാനധ്യാപകന്‍റെ സാക്ഷ്യ പത്രവും  ഹാജരാക്കേണ്ടതാണ്.

ഒപ്പ്

വിദ്യാഭ്യാസ ഉപ ഡയരകടർ

            കണ്ണൂർ

By aeotaliparambanorth137