ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയോടനുബന്ധിച്ച് സ്കൂളുകള്‍ക്ക് ആവശ്യമായ വിവിധ പദ്ധതികളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് ,എസ്റ്റിമേറ്റ് തുകയടക്കം തയ്യാറാക്കി 25.01.2014 ശനിയാഴ്ചക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.സ്കൂളുകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ഉദാ-ക്ലാസ്സ് മുറി,കംപ്യൂട്ടര്‍,ചുറ്റുമതില്‍,കുടിവെള്ള യൂണിറ്റ്,അറ്റകുറ്റപ്പണി,മാലിന്യ സംസ്കരണ യൂണിറ്റ്,കളിസ്ഥലം,സ്കൂള്‍ ബസ്സ്,ടോയ് ലറ്റ്,പാചകപ്പുര,ഫര്‍ണിച്ചര്‍,അടുക്കള കമ്പോസ്റ്റ,മഴവെള്ളസംഭരണി, തരിശു ഭൂമിയില്‍ മരം നടീല്‍,കോളനികളില്‍ നിന്നും കുട്ടികളെ എത്തിക്കല്‍ മുതലായവ…….
കേരള ശുചിത്വ മിഷന് ക്വിസ്സ് 04.02.2014
04.02.2014 ന്കേരള ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ U.P, H.S, H.S.S വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സ്കൂളുകളിലും ക്വിസ്സ് മത്സരം നടത്തേണ്ടതാണ് .സമയം 2.30 മുതല്‍ 3.30 വരെ. എല്ലാ സ്കൂളില്‍ നിന്നും 2 കുട്ടികളെ ഉപജില്ലാ മത്സരത്തിനായി തെരെഞ്ഞെടുക്കണം.ചോദ്യ പേപ്പര്‍ ഫെബ്രുവരി 1,2,തീയ്യതികളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.07.02.2014 ന് രാവിലെ 11.00 മണിക്കും 12.00 മണിക്കും ഇടയില്‍ ഉപജില്ലാതല മത്സരം നടത്തുന്നതാണ്.ജില്ലാ തല മത്സരം കണ്ണൂര്‍ മുനിസിപ്പല്‍ H.S.S ല്‍ വെച്ച് 11.02.2014 ന് രാവിലെ 11.00 മണിക്ക് നടക്കുന്നതായിരിക്കും.