പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

29.05.2014  വ്യാഴം രാവിലെ 10.00 മണി മുതല്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.

30.05.2014 നോ 31.05.2014 നോ സ്കൂള്‍ വികസന സമിതി യോഗം ചേര്‍ന്ന്  2014-15 അദ്ധ്യയനവര്‍ഷത്തെ പ്ലാനുകള്‍ ചര്‍ച്ച ചെയ്യേതാണ്.

By aeotaliparambanorth137

ഇൻസ്പയർ അവാർഡ് ഓൺ ലൈൻ പരിശീലനം 20.05.2014

ഇൻസ്പയർ അവാർഡിനുള്ള അപേക്ഷ ഓണ് ലൈനായി ചെയ്യുന്നതിനുള്ള പരിശീലന ക്ലാസ്സ് 20.05.2014 ന് രാവിലെ 10.00 മണി മുതൽ സർ സയ്യിദ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.എല്ലാ പ്രൈമറി പ്രധാനാദ്ധ്യാപകരും നിർബന്ധമായും പരിശീലനത്തിന് എത്തിച്ചേരേണ്ടതാണ്.
                                 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

By aeotaliparambanorth137

പാഠപുസ്തകവിവരങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നത് സംബന്ധിച്ച വിവരം

2014-15 വര്‍ഷത്തില്‍ സ്കൂളുകളില്‍ ലഭിക്കുന്ന പാഠപുസ്തകങ്ങളുടെ വിവരങ്ങള്‍ അന്നേദിവസം തന്നെ തന്നിരിക്കുന്ന സൈറ്റില്‍ ഓണ്‍ലൈനായി ചെയ്യേണ്ടതാണ്. സൈറ്റിന് ഇവിടെ ക്ലിക്ക്

By aeotaliparambanorth137

പ്രധാന അറിയിപ്പ്

ഇതുവരെ യൂണിഫോമിനുള്ല തുണി ലഭിക്കാത്ത് സ്കൂളുകള് വിവരം 15.05.2014 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.

By aeotaliparambanorth137

1.04.2013 മുതൽ ജോലിയിൽ പ്രവേശിച്ച് നിയമനം അംഗീകരിച്ച ജീവനക്കാരുടെ അഡ്രസ്സ്, ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങള് നിശ്ചിത മാതൃകയിൽ ട്രഷറിയിൽ ഏൽപിക്കേണ്ടതാണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും അറിയിക്കുന്നു. 

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2013-14 അദ്ധ്യയന വർഷത്തിൽ റോളിലുണ്ടായിരുന്ന കുട്ടികളിൽ യു.ഐ.ഡി/ഇ.ഐ.ഡി ലഭിക്കാത്ത കുട്ടികളുണ്ടെങ്കിൽ അത്തരം കുട്ടികള് നിലവിൽ വിദ്യാലയത്തിൽ പഠിക്കുന്നുണ്ടെങ്കിൽ അവരുടെ പേര് , അഡ്മിഷൻ നം,ക്ലാസ്സ്,ഡിവിഷൻ, ജനനതീയ്യതി, രക്ഷിതാവിൻറെ പേര് , മേൽ വിലാസം ഇവ ക്ലാസ്സ് ടീച്ചർ ഒപ്പിട്ട് പ്രധാനാദ്ധ്യാപകൻ മേലൊപ്പ് വെച്ച് ഡിക്ലറേഷൻ തസ്തിക നിർണ്ണയത്തിന് കണക്കിലെടുക്കേണ്ടതിലേയ്ക്ക് രണ്ടു ദിവസത്തിനുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.

By aeotaliparambanorth137