Staff Details ഓണ്‍ ലൈനായി ചെയ്യുന്നതിനും നേരത്തെ ചെയ്തവ പരിശോധിച്ച് തെറ്റ് തിരുത്തുന്നതിനും 28.08.2014 വരെ സമയം നല്കി സര്‍ക്കാര്‍ ഉത്തരവായിനിര്ദ്ദേശം ഇവിടെ/സൈറ്റിന് ഇവിടെ ക്ലിക്ക്
27.08.2014 ന് നടത്തുന്ന അയണ്‍ ആന്‍ഡ് ഫോളിക് ഡാറ്റ എന്‍ട്രി പരിശീലനം തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സിയില്‍ നിന്നും ടാഗോര്‍ ഹൈസ്കൂള്‍ ഹാളിലേയ്ക്ക് മാറ്റിയിരിക്കുന്നു.
12 വര്‍ഷമായി എസ്.എസ്.എയുടെ ഓഡിറ്റ് നടത്താത്ത സ്കൂളുകളുടെയും ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപകരുടെയും വിവരം എത്രയും പെട്ടെന്ന് ബി.ആര്.സി.യില്‍ അറിയിക്കേണ്ടതാണ്.
അയണ്‍ ആന്‍ഡ് ഫോളിക് ഡാറ്റ എന്‍ട്രിയുമായി ബന്ധപ്പെട്ട് യു.പി സ്കൂളുകളിലെ കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള അധ്യാപകര്‍ക്ക് 27.08.2014 ബുധനാഴ്ച രാവിലെ 10.00 മണിക്ക് തളിപ്പറമ്പ് നോര്‍ത്ത് ബി.ആര്.സിയില്‍ വച്ച് പരിശീലനം നല്കുന്നു.എല്ലാ യു.പി.സ്കൂളുകളില്‍ നിന്നും ഒരു അദ്ധ്യാപകനെ വീതം പ്രസ്തുത പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.
1.അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ വിതരണം നടത്തുന്നതിന്റെ ക്ലാസ്സ് അടിസ്ഥാനത്തിലുള്ള പ്രതിമാസ റിപ്പോര്‍ട്ട് തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഉത്തരവാദിത്തം അതാത് ക്ലാസ്സ് ടീച്ചര്‍മാര്‍ക്കായിരിക്കും.സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷമാണ് ഗുളികകള്‍ വിതരണം ചെയ്യേണ്ടത്. പ്രധാനാദ്ധ്യാപകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
2.ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ വിദ്യാര്‍ത്ഥികളുടെ ഗൈഡായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള പരിശീലനം 26.08.2014 ചൊവ്വ രാവിലെ 10.00 മണിക്ക് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണ്.
വിഷയം – കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും (Climate and Weather)
21.08.2014 വ്യാഴം 2.00 മണിക്ക് തളിപ്പറമ്പ് ജി.എം.യു.പി.സ്കൂളില്‍ വെച്ച് അറബിക് ക്വിസ്സ് മത്സരം നടത്തുന്നു.എല്‍.പി, യു.പി, ഹൈസ്കൂള്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് രണ്ട് കുട്ടികള്‍ക്ക് വീതം പങ്കെടുക്കാവുന്നതാണ്.
18.08.2014 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ടാഗോര്‍ ഹൈസ്കൂള്‍ ഹാളില്‍ വെച്ച് പ്രൈമറി,ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള ഏകദിന ശില്പശാല നടത്തുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
ഷട്ടില്‍ സെലക്ഷന്
സബ്ജില്ലാ ഗയിംസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പതിനാല് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഷട്ടില്‍ സെലക്ഷന് നടത്തുന്നു.18.08.2014 തിങ്കള്‍ രാവിലെ 9.30ന് കരുവന്‍ചാല്‍ വൈ.എം.സി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സെലക്ഷന് നടക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 9400453101
2013-14 വര്‍ഷത്തെ യൂണിഫോം വാങ്ങുന്നതിനായി അനുവദിച്ച തുക കളക്റ്റ് ചെയ്യുന്നതിന് ബില്‍വാര മില്ലിന്രെ പ്രതിനിധി ശ്രീ മോഹനന് 14.08.2014 വ്യാഴം രാവിലെ 10.00 മണിമുതല്‍ വൈകുന്നേരം 05.30 വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം ഉണ്ടായിരിക്കുന്നതാണ്.അനുവദിച്ച തുക കൈമാറി രശീതി കൈപ്പറ്റണമെന്ന് അറിയിക്കുന്നു.