ജൂലായ് 15 ലെ അദ്ധ്യാപകരുടെ വിവരങ്ങള്‍

2014 ജൂലായ് 15 ലെ അദ്ധ്യാപകരുടെ വിവരങ്ങള്‍ നല്‍കാത്തവര്‍ അടിയന്തിരമായി ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള പ്രഫോര്‍മയില്‍ സമര്‍പ്പിക്കേണ്ടതാണ്.പ്രഫോര്‍മ ഇവിടെ

By aeotaliparambanorth137

ടെക്സ്റ്റ് ബുക്ക് രണ്ടാം വോള്യം

ടെക്സ്റ്റ് ബുക്കുകളുടെ രണ്ടാം വോള്യം സൊസൈറ്റികളില്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.പ്രധാനാദ്ധ്യാപകര്‍ പുസ്തകമെടുക്കുന്ന സൊസൈറ്റികളുമായി ബന്ധപ്പെടുക.

By aeotaliparambanorth137

ജില്ലാ ശാസ്ത്രമേള

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം പുതുക്കിയ സമയക്രമം

By aeotaliparambanorth137

ഉച്ചഭക്ഷണ പദ്ധതി- ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ

 

കേന്ദ്ര ഭക്ഷ്യസുരക്ഷ നിലവാരനിയമങ്ങൾക്കനുസൃതമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി, മുഴുവൻ സ്കൂൾ പ്രധാനാധ്യാപകരും ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ ചെയ്യുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രജിസ്റ്റ്രേഷന് ആവശ്യമായ രേഖകൾ:
1.നിശ്ചിതമാതൃകയിലുള്ള അപേക്ഷ(അപേക്ഷ ഫോറം ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.www.foodsafety.gov.in)
2.പ്രധാനാധ്യാപകന്റ ഐ ഡി പ്രൂഫ്
3.പ്രധാനാധ്യാപകന്റെ പാസ്സ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം)
4.സ്കൂളിൽ ലഭ്യമായ കുടിവെള്ള സ്രോതസ്സിലെ വെള്ളം പരിശോധിച്ച റിപ്പോർട്ട്.
5.പാചകക്കാരുടെ മെഡിക്കൽ ഫിറ്റ്നസ്
6.രജിസ്റ്റ്രേഷൻ ഫീ ആയി 100/- രൂപ അടച്ച ചലാൻ രശീതി
മുഴുവൻ പ്രധാനാധ്യാപകരും 30.11.2014 നകം രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തീകരിച്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

By aeotaliparambanorth137

പ്രത്യേക ശ്രദ്ധയ്ക്ക്

കായികോത്സവത്തിന്‍റെ എന്‍ട്രി നടത്തുമ്പോള്‍ കിട്ടുന്ന പ്രിന്‍റൗട്ടില്‍ കാണിച്ചിരിക്കുന്ന തുക രജിസ്ട്രേഷന്‍ സമയത്ത് അടയ്ക്കേണ്ടതാണ്.

By aeotaliparambanorth137

ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയമേള ഒക്ടോബര്‍ 24.25,തീയ്യതികളില്‍

2014-15 വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒക്ടോബര്‍ 24,25 തീയ്യതികളില്‍ കാര്‍ത്തികപുരം GVHSS ല്‍ വെച്ച് നടക്കുന്നു.ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ട അവസാന ദിവസം 20.10.2014. സൈറ്റ് ഇവിടെ-

ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര മേളകള്‍ 24.10.2014 ന്

പ്രവൃത്തി പരിചയ , IT മേളകള്‍ 25.10.2014 ന്

IT മേളയില്‍ പങ്കെടുക്കുന്നവര്‍ ലാപ് ടോപ് കൊണ്ടുവരേണ്ടതാണ്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 23.10.2014 രാവിലെ 10 മണിമുതല്‍ രജ്സ്ട്രേഷന്‍ ഉണ്ടായിരിക്കും.24.10.2014 രാവിലെ 8.30 മുതല്‍ കാര്‍ത്തികപുരം GVHSS ല്‍ രജിസ്ട്രേഷന്‍

ഇനിയും എന്‍ട്രി നടത്താന്‍ സാധിക്കാത്ത സ്കൂളുകള്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9495803132

 

By aeotaliparambanorth137