തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലാ കായികമേള സ്വാഗതസംഘം 16.10.2014 ന് 02.30 ന് വായാട്ടുപറമ്പ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്നതാണ്.എല്ലാ ഹെഡ്മാസ്റ്റര്‍മാരും കായികാദ്ധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലാ കായികമേള നവമ്പര്‍ 4, 5, 6 തീയ്യതികളില്‍ വായാട്ടുപറമ്പ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുന്നു.കുട്ടികളുടെ എന്‍ട്രി 28.10.2014 ന് മുന്‍പ് ഓണ്‍ലൈനായി ചെയ്യേണ്ടതാണ്.സബ്ജൂണിയര്‍ വിഭാഗം മുതല്‍ 100KB യില്‍ താഴെയുള്ള ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടതാണ്.28.10.2014 ന് ശേഷം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9400453101
പ്രവൃത്തി പരിചയ ശില്പശാല 18.10.2014 ന് ടാഗോര്‍ എച്ച്.എസ്.എസില്‍ രാവിലെ 10.00 മുതല്‍ വൈകുന്നേരം 04.00 വരെ നടക്കുന്നു..സ്കൂള്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുക്കണം.ഉച്ചഭക്ഷണവും അത്യാവശ്യം ഉപകരണങ്ങളും കരുതണം.