കേന്ദ്ര ഭക്ഷ്യസുരക്ഷ നിലവാരനിയമങ്ങൾക്കനുസൃതമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി, മുഴുവൻ സ്കൂൾ പ്രധാനാധ്യാപകരും ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ ചെയ്യുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രജിസ്റ്റ്രേഷന് ആവശ്യമായ രേഖകൾ: 1.നിശ്ചിതമാതൃകയിലുള്ള അപേക്ഷ(അപേക്ഷ ഫോറം ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.www.foodsafety.gov.in) 2.പ്രധാനാധ്യാപകന്റ ഐ ഡി പ്രൂഫ് 3.പ്രധാനാധ്യാപകന്റെ പാസ്സ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം) 4.സ്കൂളിൽ ലഭ്യമായ കുടിവെള്ള സ്രോതസ്സിലെ വെള്ളം പരിശോധിച്ച റിപ്പോർട്ട്. 5.പാചകക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് 6.രജിസ്റ്റ്രേഷൻ ഫീ ആയി 100/- രൂപ അടച്ച ചലാൻ രശീതി മുഴുവൻ പ്രധാനാധ്യാപകരും 30.11.2014 നകം രജിസ്റ്റ്രേഷൻ നടപടികൾ പൂർത്തീകരിച്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.