Monthly Archives: November 2014
കലോത്സവ റിസല്‍ട്ടിന് ക്ലിക്ക്
മെയിന്റനന്‍സ് & സ്കൂള്‍ ഗ്രാന്റ് മാര്‍ഗ്ഗരേഖ
എസ്.എസ്.എ സ്കൂള്‍ ഗ്രാന്റ് ക്ലിക്ക്എസ്.എസ്.എ സ്കൂള്‍ ഗ്രാന്റും , മെയിന്റനന്‍സ് ഗ്രാന്റും കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗരേഖ താഴെ
എസ്.എസ്.എ സ്കൂള്‍ ഗ്രാന്റ്
മെയിന്റനന്‍സ് ഗ്രാന്റ് maintanance grand
പ്രധാനാദ്ധ്യാപക സമ്മേളനം 24.11.2014 ചപ്പാരപ്പടവില്‍
24.112014 തിങ്കള്‍ 11.00 മണിക്ക് ചപ്പാരപ്പടവ് HSS ല്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.വിഭവ സമാഹരണത്തിലൂടെ ലഭിച്ച തുക കൈവശമുള്ളവര്‍ അന്ന് കൊണ്ടുവരേണ്ടതാണ്.
കലോത്സവ റിസല്‍ട്ട്
സംസ്ഥാന തല മത്സരാര്‍ത്ഥികളുടെ യോഗം
സംസ്ഥാന ശാസ്ത്ര പ്രവൃത്തി പരിചയമേളകളുടെ സംസ്ഥാനതലമത്സരത്തിന് അര്‍ഹരായവരുടെ യോഗം 22.11.2014 രാവിലെ 10.30 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ നടക്കുന്നു.യോഗത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകന്/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് 2 എണ്ണം വീതം കൊണ്ട് വരേണ്ടതാണ്.ഐ.ഡി.കാര്‍ഡ് www.schoolsasthrolsavam.in എന്ന വെബ്സൈറ്റിലും http://www.ddekannur.in ലഭ്യമാണ്
വര്‍ക്ക് ബുക്ക്
വിഭവ സമാഹരണം
കലോത്സവ വിഭവസമാഹരണം 21.11.2014 ന് നടത്തുന്നതാണ്.
ഗ്രൂപ്പ് പെർസണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം, 2015 വർഷത്തേയ്ക്ക് പുതുക്കി ഉത്തരവായി.പ്രീമിയം തുക 2014 നവംബർ മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യേണ്ടതാണ്.
സബ്ജില്ലാ കലോത്സവം അവതരണക്രമം
എല്‍.പി.മലയാളം പ്രസംഗ വിഷയം
എല്‍.പി.മലയാളം പ്രസംഗവിഷയം -ശുചിത്വ കേരളം നമ്മുടെ സ്വപ്നം . മത്സരം 21.11 വെള്ളി.പ്രോഗ്രാം കമ്മിറ്റി മീറ്റിംഗ് 19.11.2014 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ചപ്പാരപ്പടവില്‍.എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണം.
കലോത്സവ രജിസ്ട്രേഷന് 19.11.2014 ബുധന്‍
19.11.2014 ബുധനാഴ്ച രാവിലെ 11 മണിമുതല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും ആലക്കോട് NSSHSS ലും വെച്ച് കലോത്സവ രജിസ്ട്രേഷന് നടത്തുന്നതാണ്.ചപ്പാരപ്പടവ്HSS ല്‍ വെച്ച് രജിസ്ട്രേഷന് ഉണ്ടായിരിക്കുന്നതല്ല.സബ്ജില്ലാ വിഹിതം അടയ്ക്കാത്ത സ്കൂളുകള്‍ നിര്‍ബന്ധമായും അന്നേദിവസം വിഹിതം അടയ്ക്കേണ്ടതാണ്.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സബ്ജില്ലാ കലോല്‍സവുമായി ബന്ധപ്പെട്ട് 17.11.2014 മുതല്‍ 19.11.2014 വരെ സംഘാടകസമിതി സ്കൂളുകള്‍ സന്ദര്‍ശിക്കുന്നു.പ്രധാനാദ്ധ്യാപകര്‍ സ്കൂള്‍ മാനേജര്‍മാരുമായി ബന്ധപ്പെട്ട് വിഭവസമാഹരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് അറിയിക്കുന്നു.എല്ലാ ഗവണ്മെന്റ് , എയിഡഡ് സ്കൂളുകളും പരമാവധി സഹകരിക്കേണ്ടതാണ്.വിഭവം ശേഖരിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.
മുഴുവൻ പ്രധാനാധ്യാപകരും ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ നടപടികൾ 30.11.2014 നകം (അക്ഷയകേന്ദ്രം മുഖേനെ)പൂർത്തീകരിച്ച് 2.12.2014 ന് 5 മണിക്ക് മുൻപായി വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.കണ്ണൂർ വാട്ടർ അതോറിറ്റിയിൽ കുടിവെള്ളം പരിശോധനയ്ക്ക് നൽകിയ രശീതി സഹിതം അക്ഷയകേന്ദ്രം സമീപിയ്കേണ്ടതാണ്.കൂടുതൽ സംശയങ്ങൾക്ക് അസിസ്റ്റന്റ് കമ്മീഷണർ,ഫുഡ് സേഫ്റ്റി കണ്ണൂരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ:0497-2760930
സംസ്കൃതാദ്ധ്യാപക പരിശീലനം നവംബര്‍ 26-28
DPI യുടെ നിര്‍ദ്ദേശമനുസരിച്ച് പ്രൈമറി സംസ്കൃതാദ്ധ്യാപക പരിശീലനം നവംബര്‍ 26 മുതല്‍ 28 വരെ പയ്യന്നൂര്‍ ബി.ആര്.സി.യില്‍ വെച്ച് നടക്കുന്നു.സബ് ജില്ലയിലെ മുഴുവന്‍ സംസ്കൃതാദ്ധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
കലോല്‍സവം ഓണ്‍ലൈന്‍ എന്‍ട്രി 11.11.2014 ഉച്ചകഴിഞ്ഞ് 3 മണി വരെ മാത്രം
കലോല്‍സവം ഓണ്‍ലൈന്‍ എന്‍ട്രി 11.11.2014 ഉച്ചകഴിഞ്ഞ് 3 മണി വരെ മാത്രം ദീര്‍ഘിപ്പിച്ചിരിക്കുന്നു.ഇതുവരെ എന്‍ട്രി നടത്താത്ത സ്കൂളുകള്‍ ഈ അവസരം ഉപയോഗിക്കേണ്ടതാണ്.3 മണിക്കു ശേഷം സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്.
പ്രധാനാദ്ധ്യാപക സമ്മേളനം 11.11.2014 ന് 11 മണിക്ക് AUPS ACKIPPARAMBA
പ്രധാനാദ്ധ്യാപക സമ്മേളനം നാളെ 11.11.2014 ന് 11 മണിക്ക് അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം.
പ്രധാനാദ്ധ്യാപക സമ്മേളനം 11.11.2014 രാവിലെ 11 മണിക്ക്
തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപക സമ്മേളനം 11.11.2014 രാവിലെ 11.00 മണിക്ക് നടത്തുന്നതാണ്.സമ്മേളന സ്ഥലം 10.11.2014 തിങ്കളാഴ്ച അറിയിക്കുന്നതായിരിക്കും.
B.R.G.Taining on 11.11.2014 at BRC
എല്‍.പി, യു.പി. സ്കൂളുകളില്‍ നവംബര്‍ 14 ന് പ്രത്യേക രക്ഷാകര്‍തൃ സമ്മേളനം നടത്തുന്നതിനുവേണ്ടിയുള്ള B.R.G പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഒരു അദ്ധ്യാപകന് 11.11.2014 രാവിലെ 10.00 മണിക്ക് തളിപ്പറമ്പ നോര്‍ത്ത് B.R.C യില്‍ എത്തേണ്ടതാണ്.
ഭക്ഷ്യ സുരക്ഷ രജിസ്റ്റ്രേഷൻ സംബന്ധിച്ച്
പ്രധാനാധ്യാപകർ ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ അക്ഷയകേന്ദ്രം മുഖേനെ ഓൺലൈനായി ചെയ്യേണ്ടതാണ്. രജിസ്റ്റ്രേഷൻ നടപടികൾ 2014 നവംബർ 30 തീയതിയ്ക്കകം നിർബന്ധമായും പൂർത്തീകരിക്കേണ്ടതാണ്.