തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് ഈ നിയോജകമണ്ഡലത്തിന്റെപരിധി ൽ പെടുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ ഒരു അടിയന്തിര യോഗം ശ്രീ ജെയിംസ് മാത്യു എം എൽ എ യുടെ സാന്നിധ്യത്തിൽ 12.12.2014ന് രാവിലെ 10 മണിക്ക് മാങ്ങാട്ട്പർമ്പിലെ കണ്ണൂൂർ യൂണിവേർസിറ്റി സെനെറ്റ് ഹാളിൽ വെച്ച് നടത്തുന്നു. പ്രസ്തുത യോഗത്തിൽ മണ്ഡലത്തിലെ മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്. എയ്ഡഡ് സ്കൂൾ മാനേജർമാരുടെ യോഗം അന്നേ ദിവസം 2 മണിക്ക് അതേ ഹാളിൽ ചേരുന്നതാണ്. മാനേജർമാരെ ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകർ വിവരം അറിയിക്കേണ്ടതാണ്.

By aeotaliparambanorth137