Monthly Archives: January 2015
യു പി സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ 2014-15
യുപി വിഭാഗം സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ 2014-15, 29.01.2015
വ്യാഴാഴ്ച രാവിലെ 10 മണിക്ക് അക്കിപ്പറമ്പ് യുപി സ്കൂളിൽ
വെച്ച് നടക്കുന്നതാണ്. 5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന 2 വീതം
വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കടുക്കാവുന്നതാണ്.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായുള്ള മൂന്നാം ഗഡു അലോട്ട്മെന്റ് പ്രധാനാധ്യാപകരുടെ
അക്കൗണ്ടിൽനിക്ഷേപിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. മുഴുവൻ
പ്രധാനാധ്യാപകരും തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും,
ഇല്ലാത്തപക്ഷം, 23.1.2015 നകം ഓഫീസിൽവിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്.
തുക എത്രയെന്ന് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
09.01.2015 ന് നിശ്ചയിച്ച പ്രധാനാദ്ധ്യാപക സമ്മേളനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപമുള്ള ആര്.ടി.ഒ ഹാളിലേയ്ക്ക് മാറ്റിയിരിക്കുന്നു.
DETAILS OF SCHOOLS PRIOR TO 1947
YOU ARE DIRECTED TO SUBMIT THE DETAILS IN THE ATTATCHED PROFORMA WITHIN 2 DAYS .
BY THE AEO THALIPARAMBA NORTH
CLICK FOR PROFORMA -WORD
CLICK FOR PROFORMA-PDF
പ്രധാനാദ്ധ്യാപക സമ്മേളനം 09.01.2015 ന് 02 മണിക്ക ബി.ആര്.സിയില്‍
09.01.2015 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്.സി.യില്‍ വെച്ച് പ്രധാനാദ്ധ്യാപക സമ്മേളനം നടക്കുന്നു.LSS/USS പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും കണ്ണൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന -മുന്നേറ്റം- പ്രോഗ്രാമിന്റെ വിശദ വിവരങ്ങളും അറിയിക്കുന്നതാണ്
ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്
ഭക്ഷ്യ സുരക്ഷ രജിസ്റ്റ്രേഷൻ നടത്തുവാൻ ബാക്കിയുള്ള മുഴുവൻ സ്കൂളുകളും
13.1.2015 ന് മുൻപായി ആയത്ചെയ്യാ ത്തപക്ഷം 14.1.2015 ന് ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസിൽ , രേഖാമൂലം റിപ്പോർട്ട് ചെയ്യുകയും പ്രസ്തുത റിപ്പോർട്ട് അന്നേ ദിവസം
11 മണിക്ക് മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ സമർപ്പിക്കുകയും
ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ
പ്രധാനാധ്യാപകരും13.1.2015 ന് മുൻപ് ഭക്ഷ്യസുരക്ഷ രജിസ്റ്റ്രേഷൻ പൂർത്തീകരിച്ച്
റിപ്പോർട്ട് അന്നേ ദിവസം ഈഓഫീസിൽ എത്തിക്കേണ്ടതാണ്.മേൽ നിർദ്ദേശം
കർശനമായും, സമയബന്ധിതമായും പാലിക്കേണ്ടതാണെന്ന് മുഴുവൻ
പ്രധാനാധ്യാപകരെയും അറിയിക്കുന്നു.