Monthly Archives: April 2015
2014-15 നൂണ് മീല്‍ ധനവിനിയോഗപത്രം
നൂണ് മീല്‍ ധനവിനിയോഗപത്രം 28.04.2015 നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്
പ്രഫോര്‍മയും ഉത്തരവും ഇവിടെ
2015 മാർച്ച് മാസത്തെ പി എഫ് ഷെഡ്യൂളിന്റെ പകർപ്പ് 20.4.2015 നകം
ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
2014-15 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് യു ഐ ഡി / ഇ ഐ ഡി ഇല്ലാത്ത കുട്ടികളുടെ ഡിക്ലറേഷൻ പ്രധാനാദ്ധ്യാപകർ സമർപ്പിച്ചിരുന്നു. പ്രസ്തുത ഡിക്ലറേഷനിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും യു ഐ ഡി/ ഇ ഐ ഡി ഉണ്ടെന്ന് ഉറപ്പ് വരുത്തി റിപ്പോർട്ട് 16.4.2015 ന് 5 മണിക്കകം ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.അല്ലാത്തപക്ഷം പ്രസ്തുത കുട്ടികളെ ഒഴിവാക്കി സർക്കാർ ഉത്തരവ് പ്രകാരം തസ്തിക നിർണ്ണയം റിവൈസ് ചെയ്യുന്നതാണ്.
ഉച്ചഭക്ഷണ പദ്ധതി- വാർഷിക പരിശോധന
ഉച്ചഭക്ഷണ ഓഡിറ്റിനായി മുഴുവൻ റജിസ്റ്ററുകളും 15.04.2015 നകം ഓഫീസിൽ ഹാജരാക്കേണ്ടതാണ്.എല്ലാ മാസത്തെയും വൗച്ചറുകൾക്ക് മുകളിലായി ഒരു അബ്സ്റ്റ്രാക്ട് കൂടി എഴുതി വെയ്ക്കേണ്ടതാണ്.
അബ്സ്റ്റ്രാക്ട് മാതൃക
പാൽ : തുക
മുട്ട : ”
പച്ചക്കറി : ”
പലവ്യഞ്ജനം : ”
പാചകക്കൂലി : ”
ആകെ : തുക
മുഴുവൻ പ്രധാനാദ്ധ്യാപകരും പാസ്സ് ബുക്ക് അപ്ഡേറ്റ് ചെയ്ത് മാത്രം ഹാജരാക്കുക.
കൂടാതെ, കിച്ചൺ കം സ്റ്റോർ നിർമ്മാണം/നവീകരണത്തിന് തുക ല്ഭിച്ചിട്ടുള്ള സ്കൂളുകൾ, ആയ്തുമായി ബന്ധപ്പെട്ട് റജിസ്റ്റർ തയ്യാറാക്കി , പ്രസ്തുത റജിസ്റ്ററും വൗച്ചറുകളും കൂടി ഓഡിറ്റിന് ഹാജരാക്കേണ്ടതാണ്.എം എം ഇ ഫണ്ട് പിൻ വലിച്ച് ചിലവാക്കിയിട്ടുള്ളവർ ആയതിനുള്ള വൗച്ചറുകൾ പ്രത്യേകം തയ്യാറാക്കി ഓഡിറ്റിന് ഹാജരാക്കണം. ആയതിന്റെ യൂട്ടിലൈസേഷൻ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്.