വിദ്യാരംഗം ജനറല്‍ ബോഡി യോഗം 02.07.2015 രാവിലെ 10.00 മണിക്ക് തളിപ്പറമ്പ ബി.ഇ.എം.എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.സ്കൂള്‍ തല ചെയര്‍മാന്‍/കോര്‍ഡിനേറ്റര്‍ പങ്കെടുക്കേണ്ടതാണ്.2014-15 ലെ  പ്രവര്‍ത്തനറിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

By aeotaliparambanorth137

ക്ലബ്ബുകളുടെ വാര്‍ഷിക പൊതുയോഗം 2015-16

 സ്ഥലം-തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സി

 24.06.2015 – 02.00 മണി ഗണിതം
25.06.2015 –  02.00 മണി സോഷ്യല്‍സയന്‍സ്
26.06.2015 – 11.00 മണി പ്രവൃത്തിപരിചയം
26.06.2015 – 02.00 മണി സയന്‍സ്

സ്‌കൂള്‍തല ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതും, പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പാക്കേണ്ടതുമാണ്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

അഞ്ചാം തരം ഉള്‍പ്പെടുന്ന എല്‍.പി.സ്‌കൂളുകളിലെ

ഹിന്ദി അധ്യാപകര്‍ക്ക് ജൂണ്‍ 25 മുതല്‍ 27 വരെ

തീയ്യതികളില്‍ തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സിയില്‍

വെച്ച് പരിശീലനം നല്‍കുന്നു.എല്ലാ അദ്ധ്യാപകരും

നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

യുപി ഹൈസ്കൂൾ  ഹയർ സെക്കണ്ടറി  വിഭാഗം സോഷ്യൽ സയൻസ് ക്ലബ് 

കൺവീനർമാരുടെ  യോഗം 25/6/2015 2 മണിക്ക് ബി ആർ സി യിൽ വെച്ച് ചേരുന്നു. മുഴുവൻ കൺവീനർമാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. 

By aeotaliparambanorth137

പട്ടുവം പഞ്ചായത്തിലെ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജൂണ്‍ 26 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 02.30 ന് ചെറുതാഴം സഹകരണ ബാങ്കിന്റെ മണ്ടൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ പട്ടുവം പഞ്ചായത്തിലെ പ്രധാനാദ്ധ്യാപകര്‍, 1-ാം ക്ലാസ്സിലെ അദ്ധ്യാപകര്‍ , പി.ടി.എ പ്രസിഡണ്ട്, മദര്‍ പി.ടി.എ പ്രസിഡണ്ട് , എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

By aeotaliparambanorth137

വളരെ അടിയന്തിരം

തളിപ്പറമ്പ MLA ശ്രീ ജയിംസ് മാത്യുവിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സ്‌കൂളുകള്‍ക്ക് അനുവദിച്ച വാഹനത്തിന്റെ 10 ശതമാനം അടയ്ക്കാന്‍ തയ്യാറാണെന്നുള്ള പ്രധാനാദ്ധ്യാപകന്റെ സമ്മതപത്രം വാഹനം അനുവദിച്ച സ്‌കൂളുകളുടെ പ്രധാനാദ്ധ്യാപകര്‍ എത്രയും പെട്ടെന്ന് ബഹു. ജില്ലാ കളക്ടര്‍ക്ക്(E 10 section)നല്‍കേണ്ടതാണ്.

By aeotaliparambanorth137

ജൂണ്‍ 19 വായനാദിനമായും ,ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.ആയതിന്റെ ഭാഗമായി ഒരു ക്വിസ്സ് മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിച്ചിട്ടുണ്ട്.2015 ജൂണ്‍ 13 ന് രാവിലെ 10.30 മണിക്ക് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (മുനിസിപ്പല്‍) കണ്ണൂരില്‍ വെച്ചാണ് നടത്തുന്നത്.എല്ലാ എല്‍.പി/യു.പി/എച്ച് .എസ് വിഭാഗത്തിലെ കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.
                                                                                                                       ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

സര്‍ക്കുലറിന് ക്ലിക്ക്‌

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള 2015-16 ലെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 19.06.2015 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിക്കുന്നു.

അറിയിപ്പ് ഇവിടെ

By aeotaliparambanorth137

ബാല വേല വിരുദ്ധദിന പ്രതിജ്ഞ.12.06.2015 ന് രാവിലെ നടക്കുന്ന അസംബ്ലിയില്‍ പ്രതിജ്ഞ എടുക്കേണ്ടതാണ്‌.പ്രതിജ്ഞ ഇവിടെ

By aeotaliparambanorth137

മുഴുവൻ സർക്കാർ ,  സ്കൂൾ പ്രധാനാധ്യാപകരും

സർക്കുലറിലെ  നിർദ്ദേശം പാലിക്കേണ്ടതാണ്. എയ്ഡഡ് സ്കൂൾ

പ്രധാനാധ്യാപകർ വിവരം
മാനേജർ മാരെ അറിയിച്ച് ഉടൻ ആസ്തി വിവരം ഫയൽ ചെയ്യാൻ

ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. കൂടാതെ
മുഴുവൻ പ്രധാനാധ്യാപകരും അവരവരുടെ മാനേജർ മാരുടെ
മെയിൽ ഐഡി /അഡ്രസ് ഓഫീസിൽ ഉടൻ അറിയിക്കേണ്ടതാണ്.

നിർദ്ദേശം  ഇവിടെ 

By aeotaliparambanorth137

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഭരണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രഫോര്‍മ പൂരിപ്പിച്ച് 09.06.2015 നുള്ളില്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്

പ്രഫോര്‍മ ഇവിടെ

By aeotaliparambanorth137