Monthly Archives: July 2015
സ്കൗട്ട് & ഗൈഡ് ജില്ലാ സെമിനാര്‍
സ്കൗട്ട് & ഗൈഡ് ജില്ലാ സെമിനാര്‍ 30.07.2015 ന് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ –വിശദവിവരം ഇവിടെ
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ അലിഫ് മെഗാ ക്വിസ്സ് 28.07.2015 ന് ഉച്ചകഴിഞ്ഞ് 02 മണിക്ക് തളിപ്പറമ്പ ജി.എം.യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.L.P/UP/HS വിഭാഗങ്ങളില്‍ നിന്ന് രണ്ട് കുട്ടികള്‍ക്ക് വീതം പങ്കെടുക്കാവുന്നതാണ്.
ഇനിയും ഏതെങ്കിലും സ്കൂളുകളില്‍ പുസ്തകം കിട്ടാനുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 9,10 ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ ആവശ്യമുള്ള സ്കൂളുകള്‍ക്ക് കൈമാറാവുന്നതാണ്.
Very Urgent-25.07.2015 നകം സമര്‍പ്പിക്കണം
കര്‍ഷകദിനാഘോഷ ക്വിസ്സ് 24.07.2015 ന്
ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരം 02.30 മുതല്‍ 03.30 വരെ
സ്കൂള്‍ സൊസൈറ്റി സെക്രട്ടറിമാരുടെയും പ്രധാനാദ്ധ്യാപകരുടെയും ശ്രദ്ധയ്ക്ക്
കര്‍ഷകദിനാഘോഷം സ്കൂള്‍തല പരിപാടികളുടെ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവിടെ
വിതരണം നടത്തിയതിനുശേഷം ബാക്കിവന്ന 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ 23.07.2015 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിര്‍ബന്ധമായും എത്തിക്കേണ്ടതാണ്
വിദ്യാരംഗം പ്രവര്‍ത്തനോദ്ഘാടനം-22.07.2015 ബുധന്‍ ചപ്പാരപ്പടവ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍(ക്ലിക്ക്)
രജിസ്ട്രേഷന് സമയത്ത് L.P.സ്കൂളുകള്‍ 100+100= 200 രൂപയും U.P.സ്കൂളുകള്‍ 200+200= 400 രൂപയും H.S 300+300= 600 രൂപയും അടയ്ക്കേണ്ടതാണ്.(സബ്ജില്ലാ വിഹിതം+സംസ്ഥാന വിഹിതം).വിദ്യാരംഗം സ്കൂള്‍ കോര്‍ഡിനേറ്ററും രണ്ട് കുട്ടികളും പങ്കെടുക്കണം.ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
- പാഠപുസ്തകങ്ങള്‍ ജില്ലാ തല ഹബ്ബുകളില്‍ നിന്ന് സൊസൈറ്റി സെക്രട്ടറിമാര്‍ ജൂലൈ 17, 18, 19 തീയ്യതികളില്‍ സ്വീകരിക്കേണ്ടതും സ്കൂളുകള്‍ക്ക് വിതരണം ചെയ്യേണ്ടതുമാണ്. 20.07.2015 ന് മുഴുവന്‍പുസ്തകങ്ങളും കുട്ടികള്‍ക്കു വിതരണം ചെയ്തു എന്ന വിവരം പ്രധാനാദ്ധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതാണ്.സര്‍ക്കുലര്‍ ഇവിടെ
മുസ്ലിം/ നാടാര്‍ / ആംഗ്ലോ ഇന്ത്യന്‍/ മറ്റു പിന്നാക്ക സമുദായ/LSS/USS സ്കോളര്‍ഷിപ്പ് വിവരങ്ങള്‍ ഇവിടെ
കര്‍ഷകദിനാഘോഷം
പുസ്തകങ്ങള്‍ എത്തിക്കണം
സ്കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ കൂടുതലായി കൈപ്പറ്റിയ പുസ്തകങ്ങള്‍ എത്രയും വേഗം തളിപ്പറമ്പ DEO ഓഫീസിനോട് ചേര്‍ന്ന മുറിയില്‍ വെച്ചതിനുശേഷം പുസ്തകങ്ങളുടെ ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. IX, X ക്ലാസ്സുകളില്‍ അധികമുള്ള പുസ്തകങ്ങള്‍ അതാത് സ്കൂള്‍ സ്റ്റോറുകളില്‍ അടിയന്തിരമായി എത്തിക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍