2011-12 മുതല്‍ 2015-16 വരെ അധിക തസ്തികകള്‍ക്ക് സാധ്യതയുള്ള സ്കൂളുകളിലെ മാനേജര്‍മാര്‍ ഉന്നത തല പരിശോധന തേടിക്കൊണ്ടുള്ള അപേക്ഷ 2 ദിവസത്തിനകം സമര്‍പ്പിക്കണം
സ്കൂളുകളിലെ ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം 6/8/2015 ലെ സര്‍ക്കാര്‍ ഉത്തരവ് (പി) നം. 213/2015/പോ.വി.വ മുഖേന സര്‍ക്കാര്‍ പുറപെടുവിച്ചുകഴിഞ്ഞു. തസ്തിക നിര്‍ണയം സെപ്റ്റംബര്‍ 14 നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ സമയബന്ധിതമയി തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനായി പ്രാഥമികമായ വിവരശേഖരണം നടത്തുന്നു. ആവശ്യമായ വിശദാംശങ്ങള്‍ ചുവടെ.
2015-16 വര്‍ഷം മുതല്‍ KER പ്രകാരം 1:45അനുപാതത്തിലാണ് തസ്തികകള്‍ അനുവദിക്കുക. തസ്തിക നിര്‍ണയം നടത്തേണ്ടത് ആറാം സദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ UID / EID യുടെ അടിസ്ഥാനത്തിലാണ്. UID / EID നമ്പര്‍ പില്ക്കാലത്ത് ലഭിച്ചതാണെങ്കില്‍ പോലും ആറാം സാദ്ധ്യായ ദിനത്തില്‍ കുട്ടി റോളിലുണ്ടായിരുന്നാല്‍ തസ്തിക നിര്‍ണയത്തിന് കണക്കിലെടുക്കാം. എന്നാല്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ UID / EIDലഭ്യമായില്ലെങ്കില്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രധാനാദ്ധ്യാപകന് ഒപ്പിട്ട് മാനേജര്‍ മേലോപ്പ് പതിച്ച ഒരു ഡിക്ലറേഷന്റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം നടത്തും. എന്നാല്‍ അത്തരം സ്കൂളുകളില്‍ സൂപ്പര്‍ ചെക്ക് സെല്‍ പരിശോധന നടത്തി ഡിക്ലറേഷന്‍ തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്. 2015-16 വര്‍ഷം ആറാം സാദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ എണ്ണം – Readmitted / Belated admission കുട്ടികളെ ഒഴിവാക്കിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യണം.
2010-11 ലെ തസ്തിക നിര്ണയപ്രകരം നിലവിലുണ്ടായിരുന്ന തസ്തികകളില്‍ 2011-12 മുതല്‍ രാജി,മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്, സ്ഥലംമാറ്റം എന്നീ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് LP യില്‍ 1:30, UP / HS ല്‍1:35 ഉം അനുപാതമാനുസരിച്ച് തസ്തികകള്‍ ലഭ്യമാണെങ്കില്‍ അംഗീകാരം നല്കാന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2010-11 വര്‍ഷത്തെ തസ്തിക നിര്‍ണയം അടിസ്ഥാനമാക്കി 2011-12 മുതല്‍ 2014-15 വരെ നടത്തിയ സ്ഥിരം നിയമനങ്ങള്‍ക്ക് ഇപ്രകാരം പ്രബല്യമുണ്ടായിരിക്കുന്നതും 2010-11 ലെ തസ്തിക നിര്ണയപ്രകര്മുള്ള തസ്തികകള്‍ മേല്പറഞ്ഞ വിധം2014-15 വരെ തുടരുന്നതുമാണ്. ഇങ്ങിനെ നിയമനം നടത്തി അതിന് അംഗീകാരം പ്രതീക്ഷിക്കുന്ന സ്കൂളുകളിലെ അത്തരത്തില്‍ നിയമനം നടത്തിയ വര്‍ഷത്തെ ആറാം സദ്ധ്യായ ദിവസം റോളിലുള്ള കുട്ടികളുടെ എണ്ണം മേല്പറഞ്ഞ ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. അതോടൊപ്പം അത്തരത്തില്‍ നിയമനം നടത്തി നിയമനാംഗീകാരം പ്രതീക്ഷിക്കുന്ന ടീച്ചറുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം.
കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളിലെ തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്ന അദ്ധ്യാപകരെ ടി മാനേജ്മെന്റിന് കീഴിലുള്ള ഹെഡ്ടീച്ചര് ഒഴിവില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചതിന് ശേഷം സംരക്ഷിത അദ്ധ്യാപകരുടെ ലിസ്റ്റ് മാനേജര്‍മാര്‍ തയ്യാറാക്കി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കാനാണ് നിര്‍ദേശം ഉള്ളത്. ആകയാല്‍ അത്തരത്തില്‍ ഉള്ള ലിസ്റ്റ് വിശദാംശങ്ങള്‍ സഹിതം കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ സമര്‍പ്പിക്കണം.
2011-12 മുതല്‍ 2014-15 വരെ അധിക തസ്തികകള്‍ക്ക് സാധ്യതയുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസ ഓഫീസര്‍ ഉന്നത തല പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ടി പരിശോധനയില്‍ ആറാം സാദ്ധ്യായ ദിനത്തില്‍ റോളിലുള്ള കുട്ടികളുടെ UID / EID രേഖകളും പ്രധാനാദ്ധ്യപകനും മാനേജരും ഒപ്പിട്ട ഡിക്ലറേഷനും മറ്റ് റെക്കോര്‍ഡ്സും പരിശോധിച്ച് 1:45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമാണെങ്കില്‍ അധിക തസ്തികകള്‍ അനുവദിക്കാനാണ് നിര്‍ദേശമുള്ളത്. 2015-16 വര്‍ഷം അധിക തസ്തികക്ക് സാധ്യതയുള്ള സ്കൂളുകളില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സെപ്റ്റംബര്‍ 30 നകം ഉന്നതതല പരിശോധന നടത്തി അധിക ഡിവിഷനുകള്‍ക്ക് അര്‍ഹതയുള്ള സ്കൂളുകളിലെ UID രേഖകള്‍ പ്രകാരം അനുവദനീയമായ തസ്തികകളുടെ വിവരം വെരിഫയിംഗ് ഓഫീസര്‍മാര്‍ DPI മുഖാന്തിരം സര്‍ക്കാറിനെ അറിയിക്കാനാണ് നിര്‍ദേശം ഉള്ളത്. ഈ സാഹചര്യത്തില്‍2011-12 മുതല്‍ 2015-16 വരെ അധിക തസ്തികകള്‍ക്ക് സാധ്യതയുള്ള സ്കൂളുകളിലെ മാനേജര്‍മാര്‍ ഉന്നത തല പരിശോധന തേടിക്കൊണ്ടുള്ള അപേക്ഷ 2 ദിവസത്തിനകം സമര്‍പ്പിക്കണം. പ്രധാനാദ്ധ്യപകര്‍ സ്കൂളിലെ UID / EID രേഖകള്‍ ക്ലാസ് & ഡിവിഷന് തിരിച്ച് റോള്‍ നമ്പര്‍ ക്രമപ്രകാരം പരിശോധനക്കായി സ്കൂളില്‍ സജ്ജമാക്കണം.
പ്രാഥമികമായ ഡേറ്റ സമര്‍പ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന മാതൃകകള്‍ ചുവടെ:
എസ്.ആര്.ജി. കണ്വീനര്നാരുടെ പരിശീലനം 19.08.2015 10 മണിക്ക് സര് സയ്യിദ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ LP,UP,HS സ്കൂളുകളിലെ എസ്.ഇആര്‍.ജി.കണ്‍വീനര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുവെന്ന് ഹെഡ്മാസ്റ്റര്മാര് ഉറപ്പു വരുത്തണം.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ഓണം സ്പെഷല്‍ അരി മാവേലി സ്റ്റോറുകളില്‍ നിന്നും കൈപ്പറ്റി എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വിതരമം ചെയ്യേണ്ടതാണ്
തസ്തിക നിര്‍ണ്ണയത്തിനായി കുട്ടികളുടെ യു.ഐ.ഡി വിവരങ്ങള്‍ 18.08.2015 വൈകുന്നേരം 05 മണിക്ക് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.സര്‍ക്കുലര്‍ ഇവിടെ
19.08.2015 ന് തളിപ്പറമ്പ ജി.എം.യു.പി സ്കൂളില്‍ വെച്ച് അറബിക് അദ്ധ്യാപക കോംപ്ലക്സ് നടക്കുന്നു.മുഴുവന്‍ അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.അറബിക് അദ്ധ്യാപകര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.
മണ്ണ് പ്രകാശവര്‍ഷ സെമിനാര്‍ 10.08.2015 ന് രാവിലെ 10 മണിക്ക് സര് സയ്യിദ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു.LP,UP, HS വിഭാഗങ്ങളില്‍ നിന്ന് സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍മാരെ പങ്കെടുപ്പിക്കണം.
പ്രധാനാദ്ധ്യാപക പരിശീലനം 11.08.2015
11.08.2015 ന് രാവിലെ 10 മണി മുതല്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള പരിശീലനം സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും പരിശീലനത്തില്പങ്കെടുക്കേണ്ടതാണ്.
01.01.2001 മുതല്‍ 31.12.2010 വരെ ഗവ.സ്കൂളുകളില്‍ നിയമിച്ച എല്ലാ ജീവനക്കാരെയും കുറിച്ചുള്ള വിവരങ്ങള്‍ 03.08.2015 തിങ്കളാഴ്ചക്കകം തന്നിട്ടുള്ള പ്രഫോര്‍മയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വിവരങ്ങള്‍ ഇവിടെ.പ്രഫോര്‍മ II