-
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ എഴുതാനും വായിക്കാനുമുള്ള
കഴിവ് നേടിയെന്ന വിവരം നവംബര്‍ 1 ന് മുന്‍പ് പ്രധാനാധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കേണ്ടതാണ്.വിശദവിവരത്തിന് ക്ലിക്ക്. -
യൂണിഫോം 2 സെറ്റ് വിതരണം ചെയ്ത വിവരം പ്രധാനാദ്ധ്യാപകര്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
-
2016 ലെ ഫോക്കസ് പദ്ധതിയില്‍ 60 താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളെയും ഉള്‍പ്പെടുത്തുന്നതാണ്.
-
രണ്ടാംഘട്ട പുസ്തകവിതരണവുമായി ബന്ധപ്പെട്ട് 01.10.2015 മുതല്‍ ചുമതലയുള്ള അധ്യാപകര്‍ സ്കൂളുകളില്‍ ഉണ്ടായിരിക്കേണ്ടതാണ്.
-
22.09.2015 ന് ഐ.എസ്.എം നടന്ന ആലക്കോട് N.S.S.L.P, N.S.S.H.S എന്നീ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍,SRG കണ്‍വീനര്‍,PTA പ്രസിഡണ്ട് എന്നിവര്‍ 09.10.2015 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ എത്തണം.
-
മുന്നേറ്റം പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പ്രധാനാധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കണം.
-
Global Hand Wash പദ്ധതിയനുസരിച്ച് കുട്ടികള്‍ കൈകഴുകുന്നുണ്ടെന്ന് ഉറപ്പുകരുത്തുകയും കൈ ശുചിയായി കഴുകുന്നതിനുള്ള ക്രമീകരണം എല്ലാ സ്കൂളുകളിലും ഏര്‍പ്പെടുത്തേണ്ടതുമാണ്.അസംബ്ലിയില്‍ ഇക്കാര്യം കുട്ടികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
-
ശുചിത്വ വിദ്യാലയത്തിനുള്ള അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു.ഗവ.വിഭാഗത്തില്‍ നിന്നും എയിഡഡ് വിഭാഗത്തില്‍ നിന്നും ഓരോ സ്കൂളുകളെ തെരെഞ്ഞെടുക്കുന്നതാണ്.
സോഷ്യല്‍ സയന്‍സ് ക്വിസ്സ് 12.10.2015 ന് ടാഗോര്‍ വിദ്യാനികേതനില്‍ വെച്ച് നടത്തുന്നു. L.P,U.P രാവിലെ 10 മണി-H.S വിഭാഗം 11.30 ന്.