പ്രധാനാദ്ധ്യാപകരുടെ അടിയന്തര ശ്രദ്ധയ്ക്ക്-ഉടന്‍ ചെയ്യേണ്ടത്

എത്രയും വേഗം ഡാറ്റാ എന്‍ട്രി ആരംഭിക്കണം അതിനായി  സോഫ്ററ് വെയര്‍ നമ്മുടെ രീതിയില്‍ പരിചയപ്പെടാം

ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം ഓണ്‍ലൈനില്‍ രേഖപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.പരീക്ഷണാടിസ്ഥാനത്തില്‍ അതിനായുള്ള സോഫ്റ്റ് വെയര്‍ നിലവില്‍ വരുകയും അതില്‍ എന്‍ട്രി നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.അതിനാല്‍ നമുക്ക് സോഫ്റ്റ് വെയര്‍ ഒന്നുപരിചയപ്പെടാം.ഇവിടെക്ലിക്ക്ചെയ്താല്‍സോഫ്റ്റ്വെയറിലെത്തും. (സൈറ് മുകളിലുള്ള Noon Meal പേജിലും കാണാം) ഇങ്ങനെ ഒരു ജാലകം തുറന്നു വരും.വലുതായി കാണാന്‍ ഇമേജില്‍ ക്ലിക്ക് ചെയ്യുക.യൂസര്‍ നെയിം സന്പൂര്‍ണ്ണയുടെ സ്കൂള്‍ കോഡ് ആണ്(ശ്രദ്ധിക്കുക അക്കങ്ങള്‍ മാത്രം മതി,ചിഹ്നവും അക്ഷരങ്ങളും വേണ്ട)പാസ്സ് വേര്‍ഡ് അതുതന്നെ (സ്കൂള്‍ കോഡ്) രേഖപ്പെടുത്തി സൈറ്റ് തുറക്കുക

ഇപ്പോള്‍ ഇങ്ങനെ ഒരു പേജ് തുറന്നു വരും ഇവിടെ  Profile ബട്ടണില്‍ ക്ലിക്ക് ചെയ്യുക

ഇവിടെ സ്കൂള്‍ സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തുക.താഴേയ്ക്കുള്ള എല്ലാ കോളങ്ങളും പൂരിപ്പിക്കുക.

ഏറ്റവും അടിയിലായി പാസ്സ് വേര്‍ഡ് മാറ്റുന്നതിനുള്ള കോളങ്ങളും കാണാം.ഇവിടെ പുതിയ പാസ്സ് വേര്‍ഡ് നല്‍കി കണ്‍ഫേം ചെയ്യുക

ഇനി HOME പേജില്‍ ക്ലിക്ക് ചെയ്ത് അതാതു ദിവസത്തെ കുട്ടികളുടെ എണ്ണം രേഖപ്പെടുത്തുക.അവധിയാണെങ്കില്‍ അക്കാര്യം താഴെ സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക.

കുട്ടികളുടെ എണ്ണം എല്ലാ ദിവസവും നിര്‍ബന്ധമായി എന്‍റര്‍ ചെയ്യേണ്ടി വരും.തീയ്യതി സെലക്റ്റ് ചെയ്യാന്‍ ഓപ്ഷന്‍ കാണുന്നില്ല.
(bp)

By aeotaliparambanorth137

27.07.2016 ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ നോര്‍ത്ത് ബി.ആര്‍.സി യില്‍ വെച്ച് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം നടക്കുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

By aeotaliparambanorth137

അലിഫ് അറബിക് ടാലന്‍റ് സേര്‍ച്ച് എക്സാം 2016

അലിഫ് അറബിക് ടാലന്‍റ് സേര്‍ച്ച് എക്സാം 2016

പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരത്തോടെ (എം.3/ഡി.പി.ഐ /05/07/2016 ) പൊതു വിദ്യാലയങ്ങളിലെ അറബി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അറബിക് ടാലന്‍റ് സേര്‍ച്ച് എക്സാം തളിപ്പറമ്പ നോര്‍ത്ത് ഉപജില്ലാ മത്സരം 19.07.2016 ചൊവ്വ 1.30 ന് തളിപ്പറമ്പ സര്‍ സയ്യിദ് എച്ച്.എസ്.എസില്‍ വെച്ച് നടത്തുന്നതാണ്.എല്‍.പി.യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്കൂള്‍ തല വിജയികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രത്തോടെ പങ്കെടുക്കുക.

പുസ്തകം തിരിച്ചു കൊടുക്കാനുള്ള സ്കൂളുകള്‍ പുസ്തകം സ്കൂളുകളില്‍ സൂക്ഷിച്ച് ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യസ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതിയാകും

By aeotaliparambanorth137

പ്രധാനാദ്ധ്യാപക പരിശീലനം 16.7.16 ന് ബി.ആര്‍.സി

ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം എത്രയും വേഗം

പാഠപുസ്തക സൈറ്റില്‍ ചേര്‍ക്കേണ്ടതാണ്.സ്കൂളുകളില്‍ ബാക്കിയുള്ള പുസ്തകങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണം.ഇനിയും ലഭിക്കാനുള്ള പുസ്തകങ്ങള്‍ക്കായി പ്രധാനാദ്ധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി ബന്ധപ്പെടണം.

hms meeting

By aeotaliparambanorth137

1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ അധികമുള്ള പുസ്തകങ്ങള്‍ എത്രയും വേഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
എല്ലാ സ്‌കൂളുകളുടെയും ഡി.ഡി.ഒ കോഡ് എത്രയും വേഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേയ്ക്ക ഇ മെയില്‍ ചെയ്യുകയോ എത്തിക്കുകയോ ചെയ്യണം.

By aeotaliparambanorth137

തളിപ്പറമ്പ് നോർത്ത് സബ് ജില്ല -വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോ-ഓർഡിനേറ്റ ർമാരുടെ ജനറൽ ബോഡി 12-07-2016 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് BRC ഹാളിൽ ചേരുന്നു.സ്കൂൾ കോ-ഓർഡിനേറ്റർമാർ നിർബന്ധമായും എത്തിച്ചേരണമെന്ന്താത്പര്യപ്പെടുന്നു.                                                        ഷാജി തോമസ    സബ്ജില്ലാകോഓർഡിനേറ്റർ                                                                            തളിപ്പറമ്പനോർത്ത് സബ് ജില്ല’

By aeotaliparambanorth137

നൂണ്‍ മീല്‍ അറിയിപ്പ്‌

Notice NM 28.6.16-001

പാചകക്കൂലിയുടെ ഡിക്ലറേഷന്‍ നല്‍കുന്നതിനൊപ്പം,രശീതി പാചകത്തൊഴിലാളിയുടെ അക്കൗണ്ട് നമ്പര്‍, ബാങ്ക്,ബാങ്ക് ശാഖ,ഐഎഫ്.എസ്.സി കോഡ്,പ്രവൃത്തി ദിനം,തുക ,എന്നിവ കാണിക്കണം

By aeotaliparambanorth137