Monthly Archives: November 2016
30.06.2017 നകം സേവനത്തില്‍ നിന്ന് വിരമിക്കുന്ന എയിഡഡ് സ്കൂളിലെ അധ്യാപകരുടെ ലിസ്റ്റും സേവനപുസ്തകവും, ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപകരുടെ ലിസ്റ്റും 30.11.2016 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
സബ്ജില്ലാ കലോത്സവം എല്‍.പി വിഭാഗം പ്രസംഗവിഷയം-
പാടങ്ങള്‍-പാഠശാലകള്‍(കൃഷി)
സബ് ജില്ലവിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പശാല നവംബർ 17ന്
തളിപ്പറമ്പ് നോർത്ത് സബ് ജില്ലവിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പശാല നവംബർ 17ന് 9.30 മുതൽ 4 മണി വരെ നടുവിൽ ഹൈസ്കൂളിൽ വെച്ച് നടക്കുംനടുവിൽ ഗ്രാമപഞ്ചായത്ത വൈസ് പ്രസി. കെ അബ്ദുള്ളയുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സംവിധായകൻ ഷെറി ശില്പശാല ഉത്ഘാടനം ചെയ്യും സമാപന സമ്മേളനത്തിൽ എ.ഇ.ഒ ഇ ശശിധരൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്യും. സബ്ബജില്ലയിലെ എല്ലാ യു.പി ഹൈസ്കൂൾ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ശില്പശാലയിൽ പങ്കെടുപ്പിക്കണം ചിത്രരചനയിൽ പങ്കെടുക്കുന്നവർ വരയ്ക്കേണ്ട സാമഗ്രികൾ കരുതണം പേപ്പർ ഒഴികെ
2016- നവമ്പർ 17 തീയ്യതി അക്കിപ്പറമ്പ യു പി സ്‌കൂളിൽ വെച്ച് നടക്കുന്ന പ്രധാന അധ്യാപകരുടെ 5 ദിവസത്തെ പരിശീലനത്തിനായി 40 അധ്യാപകരെ തെരെഞ്ഞെടുത്തിട്ടുണ്ട് . അധ്യാപകരുടെ പേരുവിവരം ഇതോടൊപ്പം അയക്കുന്നു. പരിശീലനത്തിൽ എല്ലാ പ്രധാന അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
ലിസ്റ്റിന് ക്ലിക്ക്
ശാസ്‌ത്രോത്സവത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കള്‍ /സ്‌കൂള്‍ അധികാരികളോടൊപ്പം 07.11.2016 രാവിലെ 11 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹിയറിംഗിനായി ഹാജരാകേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.