വളരെ അടിയന്തിരം

സര്‍,
ഇതിനോടൊപ്പം ചേര്‍ത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തും പ്രഫോര്‍മയും ശ്രദ്ധിച്ചാലും.2011-12 മുതല്‍ 2016-17 വരെ പ്രധാന അധ്യാപകരെ ക്ലാസ്സ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയ തസ്തികകളില്‍ നിയമനം നടത്തി നിയമനം അംഗീകരിച്ച് ശമ്പളം അനുവദിച്ച അധ്യാപകരുടെ പേരുകള്‍ മാത്രമേ പ്രഫോര്‍മയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളു.നിയമനം നടത്തി , നിയമനം ഓഫീസ് അംഗീകരിച്ച് ശമ്പളം കൈപ്പറ്റിയവര്‍ ഇല്ലെങ്കില്‍ ഓരോ കൊല്ലവും NIL എന്ന് ചേര്‍ക്കേണ്ടതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും പ്രഫോര്‍മ പൂരിപ്പിച്ച് 03.02.2017 ന് നടക്കുന്ന പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,തളിപ്പറമ്പ നോര്‍ത്ത്‌

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിന് ക്ലിക്ക്

എയിഡഡ് സ്കൂളുകള്‍ക്കുള്ള പ്രഫോര്‍മ ഇവിടെ

ഗവ.സ്കൂളുകള്‍ക്കുള്ള പ്രഫോര്‍മ ഇവിടെ

By aeotaliparambanorth137

ഇനിയും UID/EID എന്റര്‍ ചെയ്യാന്‍ ബാക്കിയുള്ള സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണ്.ബഹു.കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ എത്രയും പെട്ടെന്ന് കുട്ടികളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

എല്ലാ പ്രൈമറി സ്‌കൂളുകളില്‍ നിന്നും ഐ.ടി കോ ഓര്‍ഡിനേറ്ററുടെ പേര് എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
28.01.2017 രാവിലെ 10 മണിക്ക് തളിപ്പറമ്പ സര്‍ സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്കായി ഒരു ശില്‍പശാല നടത്തുന്നു.വിഷയം ഭൂമിശാസ്ത്രം.വിദ്യാലയങ്ങളിലെ യു.പി/എച്ച്.എസ് വിഭാഗങ്ങളില്‍ നിന്ന് ഒരു ടീച്ചര്‍ പങ്കെടുക്കണം എന്ന് കണ്‍വീനര്‍ അറിയിക്കുന്നു.
By aeotaliparambanorth137