സര്‍,
ഇതിനോടൊപ്പം ചേര്‍ത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തും പ്രഫോര്‍മയും ശ്രദ്ധിച്ചാലും.2011-12 മുതല്‍ 2016-17 വരെ പ്രധാന അധ്യാപകരെ ക്ലാസ്സ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയ തസ്തികകളില്‍ നിയമനം നടത്തി നിയമനം അംഗീകരിച്ച് ശമ്പളം അനുവദിച്ച അധ്യാപകരുടെ പേരുകള്‍ മാത്രമേ പ്രഫോര്‍മയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളു.നിയമനം നടത്തി , നിയമനം ഓഫീസ് അംഗീകരിച്ച് ശമ്പളം കൈപ്പറ്റിയവര്‍ ഇല്ലെങ്കില്‍ ഓരോ കൊല്ലവും NIL എന്ന് ചേര്‍ക്കേണ്ടതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും പ്രഫോര്‍മ പൂരിപ്പിച്ച് 03.02.2017 ന് നടക്കുന്ന പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,തളിപ്പറമ്പ നോര്‍ത്ത്