പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഫുഡ് & സേഫ്റ്റി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിശദവിവര ങ്ങള്‍  സര്‍ക്കുലറിലുള്ള ഫോര്‍മാറ്റില്‍ എത്രയും പെട്ടെന്ന് ഉപജി ല്ലാ  വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

സര്‍ക്കുലറിന് ക്ലിക്ക്

വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക്  

 

2015-16 ലെ നൂണ്‍ മീല്‍ സര്‍ക്കുലറിന് ക്ലിക്ക്

By aeotaliparambanorth137

തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലെ അധ്യാപകര്‍  16.05.2015ശനി രാവിലെ 10 മണിക്ക് സര്‍‍ സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍  നടക്കുന്ന  സമഗ്ര വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

By aeotaliparambanorth137

2015-16 വര്‍ഷത്തെ പാഠപുസ്തകത്തിന്‍റെ ഇന്‍റന്‍റ് പ്രിന്‍റെടുത്ത്  അധികം പുസ്തകങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ റൗണ്ട് ചെയ്ത് ഒപ്പിട്ട് 08.05.2015 ന് 1 മണിക്കുമുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കണം

By aeotaliparambanorth137

29.04.2015 ന് ഉച്ചകഴിഞ്ഞ് 1.30 ന് സംഘടനാ നേതാക്കളുടെ യോഗം. 02.00 മണിക്ക് പ്രധാനാദ്ധ്യാപക സമ്മേളനം ബി.ആര്.സിയില്

By aeotaliparambanorth137

2015 മാർച്ച് മാസത്തെ പി എഫ് ഷെഡ്യൂളിന്റെ പകർപ്പ് 20.4.2015 നകം

ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

By aeotaliparambanorth137

2014-15 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് യു ഐ ഡി / ഇ ഐ ഡി ഇല്ലാത്ത കുട്ടികളുടെ ഡിക്ലറേഷൻ പ്രധാനാദ്ധ്യാപകർ സമർപ്പിച്ചിരുന്നു. പ്രസ്തുത ഡിക്ലറേഷനിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും യു ഐ ഡി/ ഇ ഐ ഡി ഉണ്ടെന്ന് ഉറപ്പ് വരുത്തി റിപ്പോർട്ട് 16.4.2015 ന് 5 മണിക്കകം ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.അല്ലാത്തപക്ഷം പ്രസ്തുത കുട്ടികളെ ഒഴിവാക്കി സർക്കാർ ഉത്തരവ് പ്രകാരം തസ്തിക നിർണ്ണയം റിവൈസ് ചെയ്യുന്നതാണ്.

By aeotaliparambanorth137

ഉച്ചഭക്ഷണ പദ്ധതി- വാർഷിക പരിശോധന

ഉച്ചഭക്ഷണ ഓഡിറ്റിനായി മുഴുവൻ റജിസ്റ്ററുകളും 15.04.2015 നകം ഓഫീസിൽ ഹാജരാക്കേണ്ടതാണ്.എല്ലാ മാസത്തെയും വൗച്ചറുകൾക്ക് മുകളിലായി ഒരു അബ്സ്റ്റ്രാക്ട് കൂടി എഴുതി വെയ്ക്കേണ്ടതാണ്.
അബ്സ്റ്റ്രാക്ട് മാതൃക
പാൽ                  : തുക
മുട്ട                      : ”
പച്ചക്കറി           : ”
പലവ്യഞ്ജനം  : ”
പാചകക്കൂലി   : ”
ആകെ                 :   തുക
മുഴുവൻ പ്രധാനാദ്ധ്യാപകരും പാസ്സ് ബുക്ക് അപ്ഡേറ്റ് ചെയ്ത് മാത്രം ഹാജരാക്കുക.
കൂടാതെ, കിച്ചൺ കം സ്റ്റോർ നിർമ്മാണം/നവീകരണത്തിന് തുക ല്ഭിച്ചിട്ടുള്ള സ്കൂളുകൾ, ആയ്തുമായി ബന്ധപ്പെട്ട് റജിസ്റ്റർ തയ്യാറാക്കി , പ്രസ്തുത റജിസ്റ്ററും വൗച്ചറുകളും കൂടി ഓഡിറ്റിന് ഹാജരാക്കേണ്ടതാണ്.എം എം ഇ ഫണ്ട് പിൻ വലിച്ച് ചിലവാക്കിയിട്ടുള്ളവർ ആയതിനുള്ള വൗച്ചറുകൾ പ്രത്യേകം തയ്യാറാക്കി ഓഡിറ്റിന് ഹാജരാക്കണം. ആയതിന്റെ യൂട്ടിലൈസേഷൻ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്.

By aeotaliparambanorth137

എം.എം.ഇ ഫണ്ട്

എം.എം.ഇ ഫണ്ടുപയോഗിച്ച്സ്കൂളുകളില്‍ പാചകോപകരണങ്ങള്‍ സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ വാങ്ങുനനതിനുള്ള പൊതു മാര്‍ഗ്ഗനിര്‍ദ്ദേശം(ക്ലിക്ക്)

തളിപ്പറമ്പ നോര്‍ത്ത് സബ്ജില്ലയിലെ സ്കൂളുകള്‍ക്കുള്ള എം.എം.ഇ ഫണ്ട്

By aeotaliparambanorth137

മുന്നേറ്റം പരീക്ഷ

മുന്നേറ്റം പരീക്ഷയുടെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്

By aeotaliparambanorth137

പരിശീലനം

28.03.2015ന് നടക്കുന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുമായി ബന്ധപ്പെട്ട് ചീഫ് സൂപ്രണ്ടുമാരുടെയും,ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും , ഇന്‍വിജിലേറ്റര്‍മാരുടെയും ഏകദിനപരിശീലനം 21.03.2015 ശനി രാവിലെ 10 മണിമുതല്‍ അക്കിപ്പറമ്പ യു.പി.സ്കൂളില്‍ വെച്ച് നടക്കുന്നു.എല്ലാവരും നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.

By aeotaliparambanorth137

21.03.2015 ന് യൂണിഫോം തുക അടയ്ക്കണം

കഴിഞ്ഞവര്‍ഷത്തെ യൂണിഫോമിന്‍റെ തുക ഇനിയും അടയ്ക്കാത്ത സ്കൂളുകള്‍ തുക പണമായോ ചെക്കായോ  21.03.2015 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 05 മണി വരെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് കമ്പനി പ്രതിനിധിയെ ഏല്‍പിക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു

By aeotaliparambanorth137

പ്രധാന അറിയിപ്പുകള്‍

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് തസ്തികയില്‍  നിന്നും ഫുള്‍ ടൈം ലാംഗ്വേജ് തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റത്തിന് അര്‍ഹരായ അദ്ധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് ഇവിടെ 

***********************************************

ഗവ.പ്രൈമറി സ്കൂളുകളില്‍  പ്രധാനാദ്ധ്യാപകരായി നിയമിക്കുന്നതിന് യോഗ്യതയുള്ളവരുടെ വിവരശേഖരണം ക്ലിക്ക്

****************************************************

സ്കൂള്‍ തല വിലയിരുത്തല്‍  -മുന്നേറ്റംക്ലിക്ക്

************************************************

മുന്നേറ്റം 2015-അന്തിമ വിലയിരുത്തല്‍, സ്കൂള്‍ തല മുന്നേറ്റം, പ്രഖ്യാപനം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ക്ലിക്ക്

By aeotaliparambanorth137

ഏകദിന പ്രധാനാദ്ധ്യാപക പരിശീലനം 13.03.2015 ന്

ഡിസ്ട്രിക്ട് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് , കോഴിക്കോടിന്‍റെ ആഭിമുഖ്യത്തില്‍തളിപ്പറമ്പ നോര്‍ത്തിലെ പ്രധാനാദ്ധ്യാപകര്‍ക്കു വേണ്ടി ഒരു ഓറിയെന്‍റേഷന്‍ പ്രോഗ്രാം  13.03.2015 ന് രാവിലെ 10.30 ന് ബി.ആര്‍.സി യില്‍ വെച്ച് നടത്തപ്പെടുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.വിശദവിവരം ഇവിടെ

By aeotaliparambanorth137

2015 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ഹെൽത്ത് ഡാറ്റ എല്ലാ
പ്രധാനാധ്യാപകരും മാർച്ച് 25 നകം നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.

Proforma

By aeotaliparambanorth137

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി
ബന്ധപ്പെട്ട് നടപ്പിൽ വരുത്തേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയിലേക്ക്.

ഉച്ചഭക്ഷണം- ബാലാവകാശ കമ്മീഷന്‍റെ പുതിയ നിര്‍ദ്ദേശങ്ങള്‍-സര്‍ക്കുലര്‍(ക്ലിക്ക്)

 

By aeotaliparambanorth137